< Back
Kerala
പയ്യന്നൂര്‍ വനിതാ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ; ദുരൂഹത ഏറുന്നുപയ്യന്നൂര്‍ വനിതാ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ; ദുരൂഹത ഏറുന്നു
Kerala

പയ്യന്നൂര്‍ വനിതാ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ; ദുരൂഹത ഏറുന്നു

Sithara
|
23 April 2018 12:57 PM IST

ആത്മഹത്യക്ക് കാരണം മയക്കുമരുന്ന് മാഫിയയുടെ ഇടപെടലാണന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം ഇതുവരെ എവിടെയുമെത്തിയില്ല.

കണ്ണൂര്‍ പയ്യന്നൂര്‍ വനിതാ പോളി ടെക്നിക്കിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ സംബന്ധിച്ച ദുരൂഹത ഏറുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ശ്രീതി, ആതിര എന്നീ വിദ്യാര്‍ത്ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് കാരണം മയക്കുമരുന്ന് മാഫിയയുടെ ഇടപെടലാണന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം ഇതുവരെ എവിടെയുമെത്തിയില്ല.

കഴിഞ്ഞ ജൂലൈ 13നാണ് പയ്യന്നൂര്‍ വനിത പോളി ടെക്നിക് കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായിരുന്ന ചിറക്കല്‍കുന്നുംകൈ സ്വദേശിനി കൊയിലേരിയന്‍ വീട്ടില്‍ ശ്രീതിയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 16 ദിവസത്തിന് ശേഷം ഇതേ കോളജിലെ വിദ്യാര്‍ത്ഥിനിയായ പാളിയത്ത് വളപ്പ് സ്വദേശി കെ ടി ആതിരയും ആത്മഹത്യ ചെയ്തു. ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുണ്ടന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല.

ഇനി ആതിരയുടെ മരണം അന്വേഷിച്ച കണ്ണപുരം എസ്ഐ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ട് കാണുക. ഈ സ്ഥാപനത്തിലെ ചില വിദ്യാര്‍ത്ഥിനികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്കതായ സാഹചര്യം നിലവിലുണ്ടന്നും ഇതിനെ തുടര്‍ന്നുണ്ടായ ചില ബന്ധങ്ങളാണ് ഇരുവരുടെയും ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നുവെന്നുമാണ് ഈ റിപ്പോര്‍ട്ട്. ഇക്കാര്യം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ കുടുംബവും സ്ഥിരീകരിക്കുന്നു

സംഭവം സ്റ്റേഷന്‍ പരിധിക്ക് പുറത്ത് പ്രത്യേക സംഘം രൂപീകരിച്ച് ആഴത്തില്‍ അന്വേഷണം നടത്തണമെന്നും കണ്ണപുരം എസ്ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു തുടര്‍നടപടിയുമുണ്ടായില്ല. ചില ഉന്നത ഇടപെടലുകളാണ് കേസ് അന്വേഷണം വഴിമുട്ടാന്‍ ഇടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Related Tags :
Similar Posts