< Back
Kerala
കോടിയേരിയുടെ കാര്‍ യാത്ര: ബിജെപിക്കും മുസ്ലിം ലീഗിനും ഒരേ ഭാഷയെന്ന് എളമരം കരീംകോടിയേരിയുടെ കാര്‍ യാത്ര: ബിജെപിക്കും മുസ്ലിം ലീഗിനും ഒരേ ഭാഷയെന്ന് എളമരം കരീം
Kerala

കോടിയേരിയുടെ കാര്‍ യാത്ര: ബിജെപിക്കും മുസ്ലിം ലീഗിനും ഒരേ ഭാഷയെന്ന് എളമരം കരീം

Muhsina
|
23 April 2018 8:06 AM IST

ന്യൂനപക്ഷ സംരക്ഷണം ഉള്പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്ത്തിക്കാട്ടി ഇടതുമുന്നണി ജാഥ നടത്തുമ്പോള്‍ മുസ്ലീം ലീഗിന് എന്തിനാണ് അസഹിഷ്ണുതയെന്നും എളമരം ചോദിച്ചു. ജനജാഗ്രതാ യാത്രക്കിടെ..

കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ ബിജെപിക്കും മുസ്ലിം ലീഗിനും ഒരേ ഭാഷയെന്ന് സിപിഎം നേതാവ് എളമരം കരീം. ന്യൂനപക്ഷ സംരക്ഷണം ഉള്പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്ത്തിക്കാട്ടി ഇടതുമുന്നണി ജാഥ നടത്തുമ്പോള്‍ മുസ്ലീം ലീഗിന് എന്തിനാണ് അസഹിഷ്ണുതയെന്നും എളമരം ചോദിച്ചു. ജനജാഗ്രതാ യാത്രക്കിടെ കോടിയേരി ആഡംബര കാര്‍ ഉപയോഗിച്ചെന്ന ആരോപണത്തിനെതിരെ എല്ഡിഎഫ് കൊടുവള്ളിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എളമരം.

കാരാട്ട് റസാഖ് എംഎല്‍എക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ സിപിഎം. ഭരണം മാറുമെന്ന് കരുതിയാണ് പൊലീസ് എംഎല്‍എക്കെതിരെ കേസെടുത്തതെങ്കില്‍ അത് തെറ്റായി പോയെന്ന് പൊലീസിന് പിന്നീട് മനസിലാകുമെന്ന് എളമരം കരീം എംഎല്‍എ പറഞ്ഞു.

Similar Posts