< Back
Kerala
നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ല, വടക്കേ ഇന്ത്യയിലായിരുന്നുവെങ്കില്‍ ഇവിടെ സമരം തുടങ്ങിയേനെ എന്ന് സുരേന്ദ്രന്‍നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ല, വടക്കേ ഇന്ത്യയിലായിരുന്നുവെങ്കില്‍ ഇവിടെ സമരം തുടങ്ങിയേനെ എന്ന് സുരേന്ദ്രന്‍
Kerala

നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ല, വടക്കേ ഇന്ത്യയിലായിരുന്നുവെങ്കില്‍ ഇവിടെ സമരം തുടങ്ങിയേനെ എന്ന് സുരേന്ദ്രന്‍

Jaisy
|
23 April 2018 6:23 PM IST

എം. ബി. രാജേഷും കൂട്ടരും പാർലമെൻറിലെ ഗാന്ധിപ്രതിമക്കു മുന്നിൽ ഇന്നലെ രാത്രി തന്നെ ഒരു ധർണ്ണ നടത്തി അതിൻറെ പടം ഇന്നത്തെ പത്രത്തിൽ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു

അരി മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഈ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവുമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഈ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കേരളത്തിലെ സച്ചിദാനന്ദനും ജമാ അത്ത് രാമനുണ്ണിയും അടക്കം പലരും പുരസ്കാരം( തുക ഒഴിച്ച്) മടക്കുമായിരുന്നു. ചാനൽ ചർച്ചക്കുവേണ്ടി മാത്രം എം. പി മാരായ നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷും കൂട്ടരും പാർലമെൻറിലെ ഗാന്ധിപ്രതിമക്കു മുന്നിൽ ഇന്നലെ രാത്രി തന്നെ ഒരു ധർണ്ണ നടത്തി അതിൻറെ പടം ഇന്നത്തെ പത്രത്തിൽ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു. ഡിഫി മുതൽ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്ളവസംഘടനകൾ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. നമ്പർ വൺ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിൻറെ മണ്ഡലത്തിൽപെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലൻ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികൾ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്. ശതകോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ഇവർക്കുവേണ്ടി കേന്ദ്രസർക്കാർ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങൾക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാർ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്നം ബീഫ് കിട്ടാത്തതായിരുന്നെങ്കിൽ രാജേഷ് അട്ടപ്പാടിയിൽ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാൽ ഒരാഴ്ച നിരാഹാരവും കിടന്നേനെ.

Related Tags :
Similar Posts