< Back
Kerala
കേരളത്തില്‍ കനത്ത മഴ തുടരുന്നുKerala
കേരളത്തില്‍ കനത്ത മഴ തുടരുന്നു
|24 April 2018 5:28 AM IST
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തമായതാണ് കാരണം. 7 മുതല്‍ 24 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത.
മഴ കനത്തതോടെ സംസ്ഥാനത്ത് കടല്‍ക്ഷോഭവും രൂക്ഷമാണ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് കടല്‍ക്ഷോഭം രൂക്ഷം
പെരുമാതുറയിലും വലിയ തുറയിലും 110 വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.