< Back
Kerala
സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം: ചെന്നിത്തല, ഗൌരവതരമെന്ന് സുധീരന്‍സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം: ചെന്നിത്തല, ഗൌരവതരമെന്ന് സുധീരന്‍
Kerala

സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം: ചെന്നിത്തല, ഗൌരവതരമെന്ന് സുധീരന്‍

Jaisy
|
24 April 2018 10:38 AM IST

അരിജിത്ത് പസായത്തിന്റെ നിയമോപദേശം പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും. അരിജിത്ത് പസായത്തിന്റെ നിയമോപദേശം പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സോളാര്‍ ജുഡിഷ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഗൌരവമേറിയതെന്ന് വി.എം സുധീരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സുധീരന്‍ കൊല്ലത്ത് പറഞ്ഞു.

Similar Posts