< Back
Kerala
വൈദ്യുതി ബിൽ ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2441 കോടി: എംഎം മണിവൈദ്യുതി ബിൽ ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2441 കോടി: എംഎം മണി
Kerala

വൈദ്യുതി ബിൽ ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2441 കോടി: എംഎം മണി

Jaisy
|
24 April 2018 9:57 AM IST

1219.33 കോടിയാണ് കെ എസ് ഇ ബിക്ക് വാട്ടർ അതോറിറ്റി കൊടുത്തു തീർക്കാനുള്ളത്

വൈദ്യുതി ബിൽ ഇനത്തിൽ 2017 ഡിസംബര്‍ 31 വരെ കെ എസ് ഇ ബിക്ക് രണ്ടായിരത്തി നാനൂറ്റി നാല്‍പത്തി ഒന്ന് കോടി രൂപ കിട്ടാനുണ്ടെന്ന് വൈദ്യതി മന്ത്രി എംഎം മണി .

1219.33 കോടിയാണ് കെ എസ് ഇ ബിക്ക് വാട്ടർ അതോറിറ്റി കൊടുത്തു തീർക്കാനുള്ളത്. 109.09 കോടിയാണ് വിവിധ സർക്കാർ വകുപ്പുകളുടെ കുടിശിക. പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശിക 205.58 കോടി. സ്വകാര്യ സ്ഥാപനങ്ങൾ 550.28 കോടി കുടിശിക വരുത്തിയതായും വൈദ്യുതി മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു

Related Tags :
Similar Posts