< Back
Kerala
ഗണേഷ് കുമാറിന് വോട്ട് തേടി താരപ്പടയെത്തിഗണേഷ് കുമാറിന് വോട്ട് തേടി താരപ്പടയെത്തി
Kerala

ഗണേഷ് കുമാറിന് വോട്ട് തേടി താരപ്പടയെത്തി

admin
|
25 April 2018 3:50 AM IST

ചലച്ചിത്ര താരം കെപിഎഎസി ലളിതയും ഗായത്രി ഉള്‍പ്പെടെയുള്ള സീരിയല്‍ താരങ്ങളുമാണ് ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനെത്തിയത്.

താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താരപ്പടയെത്തി. ചലച്ചിത്ര താരം കെപിഎഎസി ലളിതയും ഗായത്രി ഉള്‍പ്പെടെയുള്ള സീരിയല്‍ താരങ്ങളുമാണ് ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനെത്തിയത്.

പത്തനാപുരം നിയോജക മണ്ഡലത്തില്‍ താര പോരാട്ടം കനക്കുകയാണ്. പതിനെട്ടടവും പയറ്റി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികളെല്ലാം. സിനിമ രംഗത്തെ പ്രമുഖര്‍ ഏറ്റുമുട്ടുമ്പോള്‍ സിനിമ മേഖലയിലെ പരമാവധി പേരെ അണിനിരത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് പത്തനാപുരം നഗരത്തില്‍ കെ ബി ഗണേഷ് കുമാറിന്റെ പ്രചാരണത്തിനാണ് പ്രമുഖ ചലച്ചിത്ര താരമായ കെപിഎസി ലളിത എത്തിയത്. അഴിമതിക്കെതിരായ പോരാട്ടത്തിന് ഗണേഷ് തയ്യാറായതിനാലാണ് പ്രചാരണത്തിനെത്തിയതെന്ന് കെപിഎസി ലളിത പറഞ്ഞു.

സീരിയല്‍ താരങ്ങളായ ഗായത്രി, ശ്രീക്കുട്ടി, അമൃത, പത്മനാഭന്‍ തമ്പി തുടങ്ങിയ പ്രമുഖരും പ്രചാരണത്തിനെത്തിയിരുന്നു. സിനിമ, സീരിയല്‍ താരങ്ങളെത്തിയതോടെ പ്രചാരണം കാണാന്‍ വന്‍ ജനാവലിയാണ് പത്തനാപുരത്ത് തടിച്ച് കൂടിയത്.

Similar Posts