< Back
Kerala
ഷുഹൈബ് വധത്തിൽ ഇ.പി ജയരാജന്റെ പേഴ്‍സണൽ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് ആർ.എം.പിKerala
ഷുഹൈബ് വധത്തിൽ ഇ.പി ജയരാജന്റെ പേഴ്‍സണൽ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് ആർ.എം.പി
|24 April 2018 9:07 PM IST
ഒഞ്ചിയം മേഖലയിൽ സിപിഎമ്മിന്റെയും പോലീസിന്റെയും ഭീകരതയെന്ന് ആർഎംപി. അക്രമസംഭവങ്ങൾ അരങ്ങേറുന്നത് സി പി എം ജില്ലാ കമ്മിറ്റിയുടെ അറിവോടെ.
ഒഞ്ചിയം മേഖലയിൽ സിപിഎമ്മിന്റെയും പോലീസിന്റെയും ഭീകരതയെന്ന് ആർഎംപി. അക്രമസംഭവങ്ങൾ അരങ്ങേറുന്നത് സി പി എം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണെന്നും പോലീസ് ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയാണ് വഹിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. ഷുഹൈബ് വധത്തിൽ ഇ പി ജയരാജന്റെ പേർസണൽ സെക്രട്ടറിക്ക് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം ആസൂത്രണം ചെയ്തത് ജയിലിൽ വെച്ച്. കൊടിസുനി ഉൾപ്പെടെയുള്ളവർ പങ്കാളികളായെന്നും ആർ.എം.പി ആരോപിച്ചു.