< Back
Kerala
സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: പയ്യന്നൂരില്‍ വ്യാപക അക്രമംKerala
സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: പയ്യന്നൂരില്‍ വ്യാപക അക്രമം
|24 April 2018 1:34 PM IST
ഇരു പാര്‍ട്ടികളിലും പെട്ട നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി
സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെയും ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെയും കൊലപാതകത്തിന് ശേഷം പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ഇരു പാര്‍ട്ടികളിലും പെട്ട നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. പ്രദേശത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സിപിഎമ്മിന്റെതെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.