< Back
Kerala
മുഖ്യമന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കുംമുഖ്യമന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala

മുഖ്യമന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

Muhsina
|
25 April 2018 12:26 PM IST

തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് തുടരാന്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഹര്‍ജി ഫയലില്‍..

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിണറായി വിജയനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് തുടരാന്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ഹര്‍ജി ഫയലില്‍ സ്വീകരിക്കണോ എന്നകാര്യത്തിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. കേരള സര്‍വ്വകലാശാലാ മുന്‍ സിന്‍റിക്കേറ്റ് അംഗം ആര്‍എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. നാല് സിപിഐ മന്ത്രിമാര്‍ക്കെതിരെ സമാന ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Related Tags :
Similar Posts