< Back
Kerala
അരങ്ങ് തകര്‍ത്ത ശരത് ലാലിന്റെ ജീവിതകഥ കേട്ടാല്‍ കണ്ണ് നിറയുംഅരങ്ങ് തകര്‍ത്ത ശരത് ലാലിന്റെ ജീവിതകഥ കേട്ടാല്‍ കണ്ണ് നിറയും
Kerala

അരങ്ങ് തകര്‍ത്ത ശരത് ലാലിന്റെ ജീവിതകഥ കേട്ടാല്‍ കണ്ണ് നിറയും

Jaisy
|
26 April 2018 5:13 AM IST

അരങ്ങില്‍ ആടി തകര്‍ത്തെങ്കിലും ശരത് ലാലിന്റെ ജീവിതം മുഴുവനും താളപ്പിഴകളാണ്

ആസ്വാദകരെ ചിരിപ്പിക്കുന്ന കലയാണ് ഓട്ടന്‍ തുള്ളല്‍. എന്നാല്‍ കലോത്സവവേദിയിലെത്തി അരങ്ങ് തകര്‍ത്ത ശരത്‌ലാലിന്റെ ജീവിതത്തിലേക്ക് ഫ്രെയിം തിരിച്ചപ്പോള്‍ കണ്ണൊന്നു നിറഞ്ഞ് പോയി. ഒട്ടും നിറപ്പകിട്ടില്ലാത്ത ജീവിത കാഴ്ചയാണത്.

അരങ്ങില്‍ ആടി തകര്‍ത്തെങ്കിലും ശരത് ലാലിന്റെ ജീവിതം മുഴുവനും താളപ്പിഴകളാണ്. നൃത്ത അധ്യാപകനായ അച്ഛന്‍ ശശിധരന്റെ ശിക്ഷണത്തില്‍ അഞ്ചാമത്തെ വയസ്സില്‍ ഓട്ടം തുള്ളല്‍ പരിശീലനം തുടങ്ങി. മകനെ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലെത്തിക്കുകയെന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ ഇന്ന് എ ഗ്രേഡ് നേടി ശരത് തിളങ്ങിയപ്പോള്‍ അതിന് സാക്ഷിയാകാന്‍ ശശിധരന് എത്താന്‍ കഴിഞ്ഞില്ല. കാന്‍സര്‍ ബാധിതനായി രണ്ട് മാസമായി ശശിധരന്‍ ആര്‍സിസിയില്‍ ചികിത്സയിലാണ്. അത് ഓര്‍ക്കുമ്പോള്‍ അമ്മ രജനിക്കും കണ്ണ് നിറയും. മത്സരാര്‍ഥിയുടെ മാത്രമല്ല, ഗുരുവിന്റെ വേഷം കൂടിയുണ്ട് ശരത്തിന്, അച്ഛന് പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതും ശരത് തന്നെയാണ്.

സാമ്പത്തിക പരാധീനതകള്‍ക്കിടയിലായിരുന്നു കലോത്സവത്തിനായുള്ള പരിശീലനം. മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരുടെ പിന്തുണ കൊണ്ടാണ് ശരതിന് കലോത്സവത്തിന് എത്താന്‍ സാധിച്ചത്. കലോത്സവത്തിന്റെ ആരവം മായുമ്പോള്‍ മുന്നോട്ട് ഇനിയെന്താണെന്നാണ് ശരതിനും അമ്മക്കും അറയില്ല.

Similar Posts