< Back
Kerala
സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ജിഷയാണെന്ന് ഉറപ്പില്ലെന്ന് സഹോദരി ദീപസി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ജിഷയാണെന്ന് ഉറപ്പില്ലെന്ന് സഹോദരി ദീപ
Kerala

സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ജിഷയാണെന്ന് ഉറപ്പില്ലെന്ന് സഹോദരി ദീപ

admin
|
25 April 2018 9:58 AM IST

ഇതിനാല്‍ ദൃശ്യങ്ങള്‍ കൂടുതല്‍പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.

നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് പിടിവള്ളിയായി ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തത് പോലീസിനെ കുഴക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ജിഷയാണെന്ന് ഉറപ്പില്ലെന്ന് സഹോദരി ദീപ പറഞ്ഞു. ഇതിനാല്‍ ദൃശ്യങ്ങള്‍ കൂടുതല്‍പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. കുറുപ്പംപടി വട്ടോളിപ്പടിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ജിഷയുടെയും കൊലയാളിയുടെതെന്നും സംശയിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. വീട്ടിലേയ്ക്കുള്ള വഴിയില്‍ ജിഷയെന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ പിന്നാലെ മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ നടന്നു നീങ്ങുന്നതായിട്ടുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

Similar Posts