< Back
Kerala
ഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മന്‍സിദ് നിരപരാധിയെന്ന് കുടുംബംഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മന്‍സിദ് നിരപരാധിയെന്ന് കുടുംബം
Kerala

ഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മന്‍സിദ് നിരപരാധിയെന്ന് കുടുംബം

Ubaid
|
26 April 2018 4:09 PM IST

അഞ്ച് വര്‍ഷം മുമ്പ് ഖത്തറില്‍ ജോലി തേടിപ്പോയ മന്‍സിദ് കഴിഞ്ഞ വെളളിയാഴ്ചയാണ് പാനൂര്‍ കീഴ്മാടത്തെ വീട്ടിലെത്തിയത്

ദേശീയ അന്വേഷണ സംഘം ഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സിദ് നിരപരാധിയെന്ന് കുടുംബം. മന്‍സിദിന് ഐ.എസുമായി ബന്ധമില്ലന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ഭാര്യയും സഹോദരിയും പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പ് ഖത്തറില്‍ ജോലി തേടിപ്പോയ മന്‍സിദ് കഴിഞ്ഞ വെളളിയാഴ്ചയാണ് പാനൂര്‍ കീഴ്മാടത്തെ വീട്ടിലെത്തിയത്. ഫിലിപ്പൈന്‍ സ്വദേശിയായ ഭാര്യ മറിയവും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. നെടുമ്പാശേരിയിലേക്കുളള യാത്രാ മദ്ധ്യേ നഷ്ടമായ ടാബ് അന്വേക്ഷിച്ച് ഇരുവരും ശനിയാഴ്ച എറണാകുളത്ത് പോയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയ മന്‍സിദ് ചില സുഹൃത്തുക്കളെ കാണാനുണ്ടന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. തുടര്‍ന്നായിരുന്നു പാനൂര്‍ കനകമലയില്‍ വെച്ച് എന്‍.ഐ.എ സംഘം മന്‍സിദ് ഉള്‍പ്പെടെയുളള അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. മന്‍സിദിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്ന് സഹോദരി പറയുന്നു.

Related Tags :
Similar Posts