< Back
Kerala
സൌകര്യങ്ങളൊന്നുമില്ലാതെ ഇരിങ്ങാലക്കുട ഇഎസ്ഐ ആശുപത്രിസൌകര്യങ്ങളൊന്നുമില്ലാതെ ഇരിങ്ങാലക്കുട ഇഎസ്ഐ ആശുപത്രി
Kerala

സൌകര്യങ്ങളൊന്നുമില്ലാതെ ഇരിങ്ങാലക്കുട ഇഎസ്ഐ ആശുപത്രി

Khasida
|
27 April 2018 12:37 AM IST

രോഗികളെ പരിശോധിക്കുന്നത് ഇടുങ്ങിയ മുറിയില്‍

പരാധീനതകള്‍ക്ക് നടുവില്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഇഎസ്ഐ ആശുപത്രി. ആവശ്യത്തിനോ സൌകര്യമോ ജീവനക്കാരോ ഇല്ലാത്ത ആശുപത്രിയില്‍ മാസങ്ങളായി മരുന്നുമെത്തുന്നില്ല. ഇത് കാരണം ബുദ്ധിമുട്ടിലാകുന്നത് ഇവിടെ എത്തുന്ന രോഗികളാണ്.

നൂറോളം രോഗികള്‍ ദിനം പ്രതി എത്തി കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുടയിലെ ഇഎസ്ഐ ആശുപത്രിയാണിത്. ഒരു ആശുപത്രിക്ക് വേണ്ട സൌകര്യങ്ങളൊന്നും ഇവിടില്ല. രോഗികളെ പരിശോധിക്കുന്നത് വരെ ഇടുങ്ങിയ മുറിയിലാണ്. ഈ വാടക കെട്ടിടമാകട്ടെ എത്രയും പെട്ടെന്ന് ഒഴിഞ്ഞ് കൊടുക്കാന്‍ ഉടസ്ഥന്‍ ആവശ്യപ്പെട്ട് കൊണ്ടേയിരിക്കുന്നു.

മരുന്ന് എത്തിയിട്ട് ആറ് മാസമായി. ഇത് കൊണ്ട് രോഗികളുടെ ചീത്ത വിളി ഇവിടുത്തെ ജീവനക്കാര്‍ കേള്‍ക്കണം. സൌകര്യങ്ങള്‍ ഒരുക്കി തരണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

Related Tags :
Similar Posts