< Back
Kerala
ആര്‍ ശ്രീലേഖക്കെതിരെ നടപടിയെടുത്തില്ല; ചീഫ് സെക്രട്ടറിക്ക് കോടതി വിമര്‍ശംആര്‍ ശ്രീലേഖക്കെതിരെ നടപടിയെടുത്തില്ല; ചീഫ് സെക്രട്ടറിക്ക് കോടതി വിമര്‍ശം
Kerala

ആര്‍ ശ്രീലേഖക്കെതിരെ നടപടിയെടുത്തില്ല; ചീഫ് സെക്രട്ടറിക്ക് കോടതി വിമര്‍ശം

Ubaid
|
26 April 2018 7:45 AM IST

തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതിയാണ്‌ ഹര്‍ജി പരിഗണിച്ചത്‌

ചീഫ് സെക്രട്ടറിക്ക് വിജിലൻസ് കോടതിയുടെ വിമർശം. എഡിജിപി ശ്രീലേഖക്കെതിരായ റിപ്പോർട്ടിൽ നടപടിയെടുക്കാൻ വൈകിയതിനാണ് വിമർശം. ഫയൽ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയതിനാലാണ് അന്വേഷണം വൈകിയെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം കോടതി അംഗീകരിച്ചില്ല.

എഡിജിപി ശ്രീലേഖക്കെതിരെയുളള അന്വേഷണം അട്ടിമറിച്ചുവെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറിയെ തിരുവനന്തപുരം വിജിലൻസ് കോടതി വിമർശിച്ചത്. ശ്രീലേഖക്കെതിരെ ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കഴിഞ്ഞ തവണ കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനും ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയതുകൊണ്ടാണ് അന്വേഷണം വൈകിയതെന്നായിരുന്നു ചീഫ് സെക്രട്ടറി ഇന്ന് കോടതിയിൽ നൽകിയ വിശദീകരണം. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടർ നടപടികൾക്കായി കേസ് മാറ്റിവെച്ചു. ട്രാൻപോർട്ട് കമ്മീഷണറായിരിക്കേ നടത്തിയ ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എഡിജിപി ശ്രീലേഖക്കെതിരെ നടപടിയാവശ്യപ്പെട്ടുളള റിപ്പോർട്ട് ഗതാഗത മന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. ബാർകോഴ കേസ് ശങ്കർറെഡി അട്ടിമറിച്ചുവെന്ന പരാതിയിൽ കേസ് ഡയറി വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു.

Related Tags :
Similar Posts