< Back
Kerala
Kerala

ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയെന്ന് ശശീന്ദ്രന്‍

Damodaran
|
26 April 2018 5:52 AM IST

ശശീന്ദ്രന്‍ തന്നെ മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മീഡിയവണിനോട്

ഫോണ്‍ വിവാദത്തില്‍ സ്വകാര്യ ചാനല്‍ തെറ്റ് ഏറ്റുപറഞ്ഞതോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് എകെ ശശീന്ദ്രന്‍ എംഎല്‍എ. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ട്. മന്ത്രി സ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്. ഇതില്‍ തീരുമാനം കൈകൊള്ളേണ്ടത് പാര്‍ട്ടിയാണ്. തെറ്റ് ഏറ്റ് പറഞ്ഞ ചാനലിന് നന്ദിയുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. നിയമനടപടികിള്‍ അടക്കമുള്ള തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുമായും മുന്നണിയുമായും പാര്‍ട്ടിയുമായും ആലോചിച്ച് സ്വീകരിക്കും.

അതേസമയം ശശീന്ദ്രന്‍ തന്നെ മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts