< Back
Kerala
പാപ്പാനെ ആന ചവിട്ടിക്കൊന്നുപാപ്പാനെ ആന ചവിട്ടിക്കൊന്നു
Kerala

പാപ്പാനെ ആന ചവിട്ടിക്കൊന്നു

Sithara
|
26 April 2018 11:00 PM IST

ക്ഷേത്രത്തിലെ ശിവശങ്കരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാനായ മുരുകനെ ചവിട്ടിക്കൊന്നത്

ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാറശാല മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ശിവശങ്കരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാനായ മുരുകനെ ചവിട്ടിക്കൊന്നത്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശിയാണ് മരിച്ച മുരുകന്‍.

രാവിലെ തീറ്റകൊടുക്കുന്നതിനിടെ ഇടഞ്ഞ ആന, പാപ്പാനെയും സഹായിക്കാനെത്തിയ പ്രദേശവാസി കണ്ണനെയും ആക്രമിക്കുകയായിരുന്നു. ആനയുടെ മുകളില്‍ കുടുങ്ങിപ്പോയ കണ്ണന്‍ രക്ഷപ്പെടാനായി തെങ്ങിന്‍റെ മുകളില്‍ കയറിയെങ്കിലും ആന ചുവട്ടില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

Related Tags :
Similar Posts