< Back
Kerala
രാജ്ഭവന് മുന്നില്‍ അപകടത്തില്‍ പെട്ട കാര്‍ അമിത വേഗത്തില്‍ പോകുന്ന ദൃശ്യം ലഭിച്ചുരാജ്ഭവന് മുന്നില്‍ അപകടത്തില്‍ പെട്ട കാര്‍ അമിത വേഗത്തില്‍ പോകുന്ന ദൃശ്യം ലഭിച്ചു
Kerala

രാജ്ഭവന് മുന്നില്‍ അപകടത്തില്‍ പെട്ട കാര്‍ അമിത വേഗത്തില്‍ പോകുന്ന ദൃശ്യം ലഭിച്ചു

Subin
|
26 April 2018 7:02 AM IST

ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ വള്ളക്കടവ് സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് മരിച്ചിരുന്നു.

രാജ്ഭവന് മുമ്പില്‍ അപകടത്തില്‍പെട്ട കാര്‍ അമിത വേഗത്തില്‍ കടന്ന് പോകുന്ന സിസിടിവി ദ്യശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അപകടത്തില്‍പെട്ട കാറിനൊപ്പം മറ്റൊരു കാറും വേഗത്തില്‍ പായുന്നത് ദ്യശ്യങ്ങളിലുണ്ട്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ വള്ളക്കടവ് സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് മരിച്ചിരുന്നു.

ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം.വേഗത്തില്‍ വന്ന താത്ക്കാലിക രജിസ്‌ട്രേഷിനിലുള്ള ആഡംബര കാര്‍ ഓട്ടോറിക്ഷയിലിടിച്ച് തല കീഴായി മറിഞ്ഞു.സമീപത്തുണ്ടായിരുന്ന തെരുവ് വിളക്കിലാണ് പിന്നീട് ഇടിച്ചത്. അതിന് ശേഷം സമീപത്തുള്ള മരത്തിലും ഇടിച്ച് കയറി.ഇടിയുടെ ആഘാതത്തില്‍ കാറോടിച്ചിരുന്ന വള്ളക്കടവ് സുഭാഷ് നഗറില്‍ സുബ്രഹമണ്യന്റെ മകന്‍ ആദര്‍ശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പിന്നീട് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അമിത വേഗത്തില്‍ പായുന്ന കാറിന്റെ ദ്യശ്യങ്ങള്‍ ലഭിച്ചത്. അപകടമുണ്ടായ വാഹനത്തിനൊപ്പം മറ്റൊരു കാറും ദ്യശ്യങ്ങളില്‍ കാണുന്നുണ്ടങ്കിലും ആ വാഹനത്തെക്കുറിച്ച് പോലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Similar Posts