< Back
Kerala
മുത്തങ്ങാ സമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശം നല്‍കിമുത്തങ്ങാ സമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശം നല്‍കി
Kerala

മുത്തങ്ങാ സമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശം നല്‍കി

Jaisy
|
26 April 2018 5:13 PM IST

56 കുടുംബങ്ങള്‍ക്കാണ് വയനാട് ജില്ലാ ഭരണകൂടം ഒരേക്കര്‍ വീതം ഭൂമി കൈമാറിയത്

മുത്തങ്ങാ സമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശം നല്‍കി. 56 കുടുംബങ്ങള്‍ക്കാണ് വയനാട് ജില്ലാ ഭരണകൂടം ഒരേക്കര്‍ വീതം ഭൂമി കൈമാറിയത്.

മുത്തങ്ങാ സമരത്തില്‍ യാതനകള്‍ സഹിച്ച 283 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായാണ് ഒരേക്കര്‍ വീതം ഭൂമി നല്‍കുന്നത്. വനത്തില്‍ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്ന് തെളിയിക്കാന്‍ സമരത്തിനായെന്ന് സമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ പറഞ്ഞു. വൈകിയാണെങ്കിലും ഭൂമി ലഭിക്കുന്നത് സമരത്തിന്റെ വിജയമാണ്. ബാക്കിയുള്ള 141 ആദിവാസി കുടുംബങ്ങള്‍ക്കു കൂടി ഉടന്‍ ഭൂമി കണ്ടെത്തി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

Related Tags :
Similar Posts