< Back
Kerala
അവസാനഘട്ട പ്രചരണത്തിന് ദേശീയ നേതാക്കളെത്തുന്നുഅവസാനഘട്ട പ്രചരണത്തിന് ദേശീയ നേതാക്കളെത്തുന്നു
Kerala

അവസാനഘട്ട പ്രചരണത്തിന് ദേശീയ നേതാക്കളെത്തുന്നു

admin
|
26 April 2018 7:42 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അടുത്തദിവസങ്ങളില്‍ കേരളത്തിലെത്തും. സിപിഐഎം ദേശീയ നേതാക്കളും സംസ്ഥാനത്തുണ്ട്.

തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് ദിവസം മാത്രം. അവസാനഘട്ട പ്രചരണങ്ങള്‍ക്കായി ദേശീയ നേതാക്കള്‍ സംസ്ഥാനത്തെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അടുത്തദിവസങ്ങളില്‍ കേരളത്തിലെത്തും. സിപിഐഎം ദേശീയ നേതാക്കളും സംസ്ഥാനത്തുണ്ട്.

പതിനൊന്ന് ദിവസം.. അവസാനഘട്ട തിരക്കു പിടിച്ച പ്രചരണപ്രവര്‍ത്തനങ്ങള്‍. വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടം. സംസ്ഥാനത്തൊട്ടാകെ ഇതാണ് തെരഞ്ഞെടുപ്പ് ചിത്രം. തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചരണങ്ങള്‍ കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളെല്ലാം കേരളത്തിലേക്ക്.

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലുണ്ട്. നാല് റാലികളില്‍ അദേഹം പങ്കെടുക്കും. പ്രധാനമന്ത്രി 6,8,11 തിയതികളിലായി അഞ്ച് റാലികളില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, അനന്തകുമാര്‍ എന്നിവരും അടുത്തദിവസങ്ങളില്‍ റാലികളില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഒമ്പതിനും രാഹുല്‍ ഗാന്ധി പന്ത്രണ്ടിനും സംസ്ഥാനത്തെത്തും.

ഗുലാം നബി ആസാദ്, മല്ലികാര്‍ജുന ഖാര്‍ഗെ മുകള്‍ വാസ്നിക് ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ കേന്ദ്രനേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും വരുംദിവസങ്ങളില്‍ പ്രചരണപരിപാടികളില്‍ പങ്കെടുക്കും. സിപിഐഎം സെക്രട്ടറി സീതാറാം യെച്ചൂരി, മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട് തുടങ്ങിയവരും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തുണ്ട്.

Similar Posts