< Back
Kerala
പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് വിഎസിന്റെ എഫ്ബി പോസ്റ്റ്പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് വിഎസിന്റെ എഫ്ബി പോസ്റ്റ്
Kerala

പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് വിഎസിന്റെ എഫ്ബി പോസ്റ്റ്

admin
|
27 April 2018 5:20 AM IST

അഭിവാദ്യങ്ങള്‍ മികച്ച തുടക്കം എന്ന തലക്കെട്ടിലാണ് പോസ്റ്റ്.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ആശംസയര്‍പ്പിച്ച് വി എസ് അച്യുതാനന്ദന്‍. ഫേസ്ബുക്കിലാണ് വി എസിന്റെ ആശംസ. അഭിവാദ്യങ്ങള്‍ മികച്ച തുടക്കം എന്ന തലക്കെട്ടിലാണ് പോസ്റ്റ്.

പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും പ്രഖ്യാപിച്ചത് മികച്ച തുടക്കമായി കാണുന്നു. പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെ ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

സര്‍ക്കാരിനെതിരെ ഭീഷണിയുടെ സ്വരം മുഴക്കി ചില കേന്ദ്രമന്ത്രിമാര്‍ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെ ജാഗരൂകരായിരിക്കുമെന്നും വി എസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അഭിവാദ്യങ്ങൾ "! മികച്ച തുടക്കം. നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പുതിയ സർക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാൻ ...

Posted by VS Achuthanandan on Tuesday, May 24, 2016
Similar Posts