< Back
Kerala
നോട്ടക്ക് ഒരു വോട്ട്... മലപ്പുറത്ത് വ്യത്യസ്ത പ്രചരണംനോട്ടക്ക് ഒരു വോട്ട്... മലപ്പുറത്ത് വ്യത്യസ്ത പ്രചരണം
Kerala

നോട്ടക്ക് ഒരു വോട്ട്... മലപ്പുറത്ത് വ്യത്യസ്ത പ്രചരണം

Alwyn
|
27 April 2018 3:31 PM IST

പക്ഷേ ആരും വോട്ട് പിടിക്കാനില്ലാത്ത നോട്ടക്കു വേണ്ടിയും ചിലര്‍ രംഗത്തു വന്നാലോ. മലപ്പുറത്ത് സിപിഐ എംഎല്‍ റെഡ് സ്റ്റാര്‍ പ്രവര്‍ത്തകരാണ് നോട്ടക്കായി വോട്ട് തേടുന്നത്.

മൂന്നു മുന്നണി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മലപ്പുറത്ത് വോട്ട് പിടിക്കുന്നതിന്റെ തിരക്കിലാണ്. പക്ഷേ ആരും വോട്ട് പിടിക്കാനില്ലാത്ത നോട്ടക്കു വേണ്ടിയും ചിലര്‍ രംഗത്തു വന്നാലോ. മലപ്പുറത്ത് സിപിഐ എംഎല്‍ റെഡ് സ്റ്റാര്‍ പ്രവര്‍ത്തകരാണ് നോട്ടക്കായി വോട്ട് തേടുന്നത്. നോട്ടക്ക് വോട്ട് അഭ്യര്‍ഥിക്കാനുള്ള കാരണവും ഇവര്‍ക്കു പറയാനുണ്ട്. ഇനി നോട്ടയാണ് മറ്റു സ്ഥാനാര്‍ഥികളെക്കാള്‍ വോട്ടു നേടുന്നതെങ്കിലോ. ഈ പ്രചാരണമൊക്കെ നോട്ടയെ രക്ഷിക്കുമോയെന്ന സംശയമാണ് മലപ്പുറത്തുകാര്‍ക്കുള്ളത്.

Similar Posts