< Back
Kerala
വിദ്യാര്‍ഥിയുടെ ദുരൂഹമരണം;  പൊലീസ് അന്വേഷണം ഇഴയുന്നുവിദ്യാര്‍ഥിയുടെ ദുരൂഹമരണം; പൊലീസ് അന്വേഷണം ഇഴയുന്നു
Kerala

വിദ്യാര്‍ഥിയുടെ ദുരൂഹമരണം; പൊലീസ് അന്വേഷണം ഇഴയുന്നു

Jaisy
|
27 April 2018 8:46 AM IST

പരാതിയുമായി മാതാപിതാക്കള്‍ ആഭ്യന്തരവകുപ്പിനെ സമീപിച്ചിട്ടും അന്വേഷണം വൈകുകയാണ്

കൊല്ലം പത്തനാപുരത്ത് സ്ക്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച വിദ്യാര്‍ത്ഥി വിദിന്‍ കൃഷ്ണന്റെ മരണത്തിലെ ദുരൂഹതകളെ കുറിച്ചുള്ള പൊലീസ് അന്വേഷണം എങ്ങും എത്തുന്നില്ല. പരാതിയുമായി മാതാപിതാക്കള്‍ ആഭ്യന്തരവകുപ്പിനെ സമീപിച്ചിട്ടും അന്വേഷണം വൈകുകയാണ്.

പത്തനാപുരം മഞ്ഞക്കാല നോബിള്‍ പബ്ലിക് സ്ക്കൂളിന്റെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും 2016 ഡിസംബര്‍ 16 നാണ് വിഎച്ച്സി വിദ്യാര്‍ത്ഥി വിദിൻ കൃഷ്ണന്‍ വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഡിസംബര്‍ 23ന് വിദിന്‍ മരിച്ചു. സഹപാഠിയ്ക്ക് ഫോണില്‍ മെസേജ് അയച്ചുമായി ബന്ധപ്പെട്ട് അധ്യാപകന്‍ വിദിനെ മര്‍ദ്ദിച്ചതായും ഇതില്‍ മനംനൊന്താണ് കുട്ടി മരിച്ചതെന്നുമാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ യാതൊരു അന്വേഷണംവും നടത്തുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മെസേജ് അയച്ചതിന്റെ പേരില്‍ വിദിന് മര്‍ദ്ദനമേറ്റിരുന്നതായി സഹപാഠികളും പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍.

Similar Posts