< Back
Kerala
താഴേതട്ടിലേക്ക് ഗ്രൂപ്പിസം പടര്‍ത്തരുതെന്ന് സുധീരന്‍താഴേതട്ടിലേക്ക് ഗ്രൂപ്പിസം പടര്‍ത്തരുതെന്ന് സുധീരന്‍
Kerala

താഴേതട്ടിലേക്ക് ഗ്രൂപ്പിസം പടര്‍ത്തരുതെന്ന് സുധീരന്‍

Subin
|
27 April 2018 11:53 PM IST

1991 ലേത് പോലെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുത്. അതി്‌ന!റെ മുറിവ് ഇതുവരെ മാറിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു

സംഘടനാ തെരഞ്ഞെടുപ്പില്‍ താഴേതട്ടിലേക്ക് ഗ്രൂപ്പിസം പടര്‍ത്തരുതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കെ പി സിസി സംയുക്ത നേതൃയോഗത്തിലാണ് സുധീരന്റെ അഭിപ്രായ പ്രകടനം. 91 ലേത് പോലെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുത്. അതി്‌ന!റെ മുറിവ് ഇതുവരെ മാറിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ്, മലപ്പുറം തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ എന്നിവ തിരുവനന്തപുരത്ത് പുരോഗമിക്കുന്ന നേതൃയോഗത്തില്‍ ചര്‍ച്ചയായി. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എടുക്കുന്നത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായമുള്ള പി ടി തോമസ് അടക്കമുള്ളവര്‍ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയേക്കുമെന്ന് സൂചനയുണ്ട്. കെ പി സി സി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരും യോഗത്തിലുണ്ട്.

Similar Posts