< Back
Kerala
തൃശൂര്‍ അശ്വിനി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തില്‍തൃശൂര്‍ അശ്വിനി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തില്‍
Kerala

തൃശൂര്‍ അശ്വിനി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തില്‍

Jaisy
|
27 April 2018 9:28 PM IST

പണിമുടക്കിനിറങ്ങിയതിന് നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി എടുക്കുന്നെന്നാരോപിച്ചാണ് സമരം

തൃശൂര്‍ അശ്വിനി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തില്‍. പണിമുടക്കിനിറങ്ങിയതിന് നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി എടുക്കുന്നെന്നാരോപിച്ചാണ് സമരം. എന്നാല്‍ കൃത്യമായി ജോലിക്കെത്താത്ത ഒരാള്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നാണ് ആശുപത്രി മാനേജ്മെന്റ് പറയുന്നത്.

വേതന വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കിയ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുന്നു എന്നാരോപിച്ചാണ് സമരം. 290 നഴ്സുമാരില്‍ ഒരു വിഭാഗം മാത്രമാണ് ജോലിക്ക് കയറുന്നത്. ഒരാള്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുത്തെങ്കിലും കരാര്‍ ജീവനക്കാരായ 90 പേരെ കൂടി പിരിച്ച് വിടാന്‍ ശ്രമമുണ്ടെന്ന് നഴ്സുമാര്‍ ആരോപിക്കുന്നു. എന്നാല്‍ ജോലിയില്‍ മികവ് കാണിക്കാത്ത ഒരാളെയാണ് പിരിച്ച് വിട്ടതെന്നാണ് മാനേജ്മെന്റ് നിലപാട്. തൊണ്ണൂറു നഴ്സുമാരെ പിരിച്ചുവിടുമെന്ന പ്രചാരണം ശരിയല്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.

Similar Posts