< Back
Kerala
മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് പി ജയരാജന്‍മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് പി ജയരാജന്‍
Kerala

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് പി ജയരാജന്‍

Subin
|
27 April 2018 9:35 PM IST

ഭാസ്‌കരനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക അറിച്ചിട്ടുണ്ട്.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഭാസ്‌കരനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക അറിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ കുറച്ച് പ്രയാസപ്പെടുമെന്നും പി ജയരാജന്‍ പറഞ്ഞു.

കെ ഭാസ്‌കരനുമായി വാക്ക് തര്‍ക്കം ഉണ്ടായെന്നും എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തക. പോളിങ് ബൂത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ മനോവിഷമം ഉണ്ടായി. മര്‍ദിച്ചുവെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ നിയമനപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തക വിശദീകരണ കുറിപ്പില്‍ അറിയിച്ചു.

Related Tags :
Similar Posts