< Back
Kerala
എൽഡിഎഫ് ജാഥകൾ ഇന്ന് സമാപിക്കുംഎൽഡിഎഫ് ജാഥകൾ ഇന്ന് സമാപിക്കും
Kerala

എൽഡിഎഫ് ജാഥകൾ ഇന്ന് സമാപിക്കും

Subin
|
28 April 2018 3:38 AM IST

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണർ നയിക്കുന്ന യാത്ര തൃശൂരിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന യാത്ര എറണാകുളത്തുമാണ് സമാപിക്കുക

കേന്ദ്ര നയങ്ങളെ എതിർത്തും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചും ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ട് ജന ജാഗ്രതാ യാത്രകൾ ഇന്ന് സമാപിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണർ നയിക്കുന്ന യാത്ര തൃശൂരിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന യാത്ര എറണാകുളത്തുമാണ് സമാപിക്കുക.

കാസർകോഡ് ഉപ്പളയിൽ നിന്നും കോടിയേരി നയിക്കുന്ന ജാഥ വടക്കൻ ജില്ലകളിൽ പര്യടനം നടത്തിയാണ് തൃശൂരിലേക്ക് പ്രവേശിച്ചിരിക്കുന്നത്. തെക്കൻ ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയാണ് കാനം രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജാഥ എറണാകുളത്ത് എത്തിയത്. ഇരു ജാഥയിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമുയർന്നു. കേന്ദ്രസർക്കാരിന്‍റെ വർഗീയ നയങ്ങളെയും സാമ്പത്തിക നയങ്ങളെയും വിമർശിച്ചാണ് ജാഥ മുന്നോട്ട് നീങ്ങിയത്.

സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങൾ കൂടി വിശദീകരിച്ച ഇരു ജാഥകളിലും കല്ലുകടിയുമുണ്ടായി. കോഴിക്കോട് കൊടുവള്ളിയിലെത്തിയ വടക്കൻക്കൻ മേഖല ജാഥയുടെ നായകൻ സ്വർണക്കടത്ത കേസിലെ പ്രതിയുടെ ആഡംബരക്കാറിൽ സഞ്ചരിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. തെക്കൻ മേഖലാ ജാഥയിലാകട്ടെ മന്ത്രി തോമസ് ചാണ്ടിയുടെ വേല്ലുവിളിയും കാനം രാജേന്ദ്രന്‍റെ മറുപടിയുമാണ് വിവാദമായത്. വടക്കൻ മേഖല ജാഥ തൃശൂർ തേക്കിൻ കാട് മൈതാനത്തും, തെക്കൻ മേഖല ജാഥ എറണാകുളത്ത് വൈറ്റിലയിലുമാണ് സമാപിക്കുക.

Related Tags :
Similar Posts