< Back
Kerala
ജനകീയ സമരങ്ങളുടെമേല്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് പി.മുജീബ് റഹ്മാന്‍ജനകീയ സമരങ്ങളുടെമേല്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് പി.മുജീബ് റഹ്മാന്‍
Kerala

ജനകീയ സമരങ്ങളുടെമേല്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് പി.മുജീബ് റഹ്മാന്‍

Jaisy
|
27 April 2018 6:26 AM IST

ഇസ്ലാമിക വിമോചനവും ഇടതുപക്ഷ ഭീതിയുമെന്ന വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ജനകീയ സമരങ്ങളോട് സംഘ്പരിവാറിന്റെയും സയണസിസ്റ്റുകളുടെയും ഭാഷയിലാണ് ഇടതുപക്ഷം സംസാരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്മാന്‍ പറഞ്ഞു. ഇസ്ലാമിക വിമോചനവും ഇടതുപക്ഷ ഭീതിയുമെന്ന വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ സമരങ്ങളുടെമേല്‍ തീവ്രവാദമുദ്ര ചാര്‍ത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് പി.മുജീബ് റഹ്മാന്‍ പറഞ്ഞു. ഗെയില്‍ സമരക്കാരുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപേക്ഷിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. കടക്കു പുറത്ത് എന്നതിനു പകരം കടന്നുവരും നമ്മുക്ക് സംവദിക്കാമെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരികേണ്ടതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. ഗെയില്‍ പദ്ധതിക്കെതിരെ ഉയരുന്ന വാദങ്ങളോട് കൃത്യമായ മറുപടി പറയുന്നതിനു പകരം അപ്രസക്തമായ കാര്യങ്ങളാണ് ഇടതുപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നതെന്ന് മാധ്യമം -മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപെട്ടു.

Related Tags :
Similar Posts