< Back
Kerala
ഐഎസ് ഭീതിയുടെ മറവില്‍ ഇസ്ളാമോഫോബിയ വളര്‍ത്താന്‍ ശ്രമം: സോളിഡാരിറ്റിKerala
ഐഎസ് ഭീതിയുടെ മറവില്‍ ഇസ്ളാമോഫോബിയ വളര്‍ത്താന്‍ ശ്രമം: സോളിഡാരിറ്റി
|27 April 2018 12:51 PM IST
ഐഎസ് ഭീതിയുടെ മറവില്‍ ഇസ്ളാമോഫോബിയ വളര്‍ത്താനുള്ള ചിലരുടെ ശ്രമത്തെ ജാഗ്രതയോടെ കാണണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്.
ഐഎസ് ഭീതിയുടെ മറവില്‍ ഇസ്ളാമോഫോബിയ വളര്‍ത്താനുള്ള ചിലരുടെ ശ്രമത്തെ ജാഗ്രതയോടെ കാണണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. കാണാതായ ചെറുപ്പക്കാരെക്കുറിച്ച് അന്വേഷിച്ച് സര്‍ക്കാര്‍ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് വരും മുമ്പ് മാധ്യമ വിചാരണ നടത്തി മുസ്ലീം ഭീതി സൃഷ്ടിക്കരുത്. ഐഎസ് ബന്ധം ആരോപിച്ച് മുസ്ലീംകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.