< Back
Kerala
തൃശൂരില്‍ റേഷന്‍കടയില്‍ നിന്നു അരി കടത്തുന്നത് പിടികൂടിKerala
തൃശൂരില്‍ റേഷന്‍കടയില്‍ നിന്നു അരി കടത്തുന്നത് പിടികൂടി
|28 April 2018 10:41 PM IST
തൃശൂര്‍ മതിലകം ഓണച്ചമ്മാവ് റേഷന്‍കടയില്‍ നിന്ന് അരി കടത്തി അടുത്തുള്ള പലചരക്ക് കടകളിലേക്ക് മാറ്റുന്നത് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
തൃശൂര്‍ മതിലകം ഓണച്ചമ്മാവ് റേഷന്‍കടയില്‍ നിന്ന് അരി കടത്തി അടുത്തുള്ള പലചരക്ക് കടകളിലേക്ക് മാറ്റുന്നത് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇവിടെ നിന്നും അരി കടത്തുന്നത് വീഡിയോയില്‍ പകര്‍ത്തിയ ശേഷം പരാതി നല്‍കിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റേഷന്‍കട ഉപരോധിച്ചു. തുടര്‍ന്ന് പൊലീസും സപ്ലൈ ഓഫീസറും സ്ഥലത്തെത്തി സ്റ്റോക്കിലെ തിരിമറി കണ്ടെത്തുകയും റേഷന്‍കട സീല്‍ ചെയ്ത് കടയുടമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ ദിവസം തൃശൂര്‍ ചെങ്ങാലൂരിലും റേഷന്‍കടയിലെ തിരിമറി നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പരാതിപെട്ടിരുന്നു.