< Back
Kerala
കരിപ്പൂരില്‍ ലഗേ‌ജ് നീക്കത്തിനിടെ മോഷണം തുടര്‍ക്കഥകരിപ്പൂരില്‍ ലഗേ‌ജ് നീക്കത്തിനിടെ മോഷണം തുടര്‍ക്കഥ
Kerala

കരിപ്പൂരില്‍ ലഗേ‌ജ് നീക്കത്തിനിടെ മോഷണം തുടര്‍ക്കഥ

Khasida
|
28 April 2018 6:31 PM IST

സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ മോഷണത്തിനിരയാവുന്നത് പതിവാകുന്നു. ഖത്തറില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് കഴിഞ്ഞ ദിവസം സാധനങ്ങള്‍ മോഷണം പോയി. ബാഗേ‌ജ് നീക്കത്തിനിടെയാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതെന്നാണ് ഇയാളുടെ ആരോപണം. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കി.

ഖത്തറില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുല്‍ കാസിം കരിപ്പൂരില്‍ വിമാനമിറങ്ങിയത് തുടര്‍ന്ന് താനൂരിലെ വീട്ടിലെത്തിയ ശേഷമാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധിച്ചത്. ഖത്തറില്‍ നിന്ന് കൊണ്ടുവന്ന രണ്ട് ബാഗുകളില്‍ ഒരു ബാഗിന്റെ പൂട്ട് പൊളിച്ചാണ് ബാഗിലുണ്ടായിരുന്ന സാധനങ്ങള്‍ മോഷ്ടിച്ചത്. ബാഗിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. കരിപ്പൂരില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോവുന്നത് തുടര്‍ക്കഥയാവുകയാണ്. പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.

Similar Posts