< Back
Kerala
മഴ കുറഞ്ഞു, പീച്ചി ഡാമില്‍ വെള്ളവും വറ്റിമഴ കുറഞ്ഞു, പീച്ചി ഡാമില്‍ വെള്ളവും വറ്റി
Kerala

മഴ കുറഞ്ഞു, പീച്ചി ഡാമില്‍ വെള്ളവും വറ്റി

Jaisy
|
29 April 2018 5:15 AM IST

തൃശൂര്‍ കോര്‍പ്പറേഷനിലും സമീപത്തെ 11 പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാകും

മഴ കുറഞ്ഞതോടെ പീച്ചി ഡാമിലെ വെള്ളം വറ്റിത്തുടങ്ങി. തൃശൂര്‍ കോര്‍പ്പറേഷനിലും സമീപത്തെ 11 പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാകും. ജല സേചനം നിലച്ചാൽ വ്യാപക കൃഷിനാശമുണ്ടാകുമെന്നും മുന്നറിയിപ്പ്.ഇനി അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 28.57 ശതമാനം വെള്ളം മാത്രമാണന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം.

തൃശൂര്‍ കോര്‍‍പ്പറേഷനും സമീപത്തെ പതിനൊന്ന് പഞ്ചായത്തുകളും കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്നത് പീച്ചി അണക്കെട്ടിനെയാണ്.109.8 മില്ല്യൺ ഘന മീറ്ററാണ് അണക്കെട്ടിന്റെ. പരമാവധി സംഭണശേഷി.എന്നാല്‍ 36 മില്ല്യൺ ഘന മീറ്റര്‍ അഥവാ 28.57 ശതമാനം വെള്ളം മാത്രമാണ് ഇതുവരെയായി സംഭരിക്കുവാനായത്.ഈ സ്ഥിതി തുടര്‍ന്നാല്‍ വേനലിൽ ജലവിതരണം പ്രതിസന്ധിയിലാകുമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്.

താഴ്ന്ന പ്രദേശങ്ങളിലെ മുണ്ടകന്‍ കൃഷിക്കായി പ്രതിവര്‍ഷം 26 മില്ല്യന്‍ ഘനമീറ്റര്‍ വെള്ളമാണ് ഇവിടെ നിന്നും എത്തിക്കുന്നത്. 50 ദശലക്ഷം ലിറ്റര്‍ വെള്ളം ജല അതോറിറ്റിക്ക് നല്‍കേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ മഴ കനിഞ്ഞില്ലെങ്കില്‍ ജല പ്രതിസന്ധി രൂക്ഷമാകും.

Similar Posts