< Back
Kerala
പാലക്കാട് ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍പാലക്കാട് ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍
Kerala

പാലക്കാട് ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍

admin
|
28 April 2018 8:14 PM IST

കഴിഞ്ഞ ദിവസമുണ്ടായ സി പി എം - ബി ജെ പി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍

പാലക്കാട് ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. കഞ്ചിക്കോട് നടന്ന അക്രമത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ ചടയന്‍ കാലായില്‍ രാധാകൃഷ്ണന്‍ മരിച്ചതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് രാധാകൃഷ്ണന്റെ സഹോദരനും ബിജെപി മണ്ഡലം സെക്രട്ടറിയുമായ കണ്ണന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയത്. അടുത്ത വീട്ടിലായിരുന്ന രാധാകൃഷണന്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുന്നതിനിടെ തീപടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രാധാകൃഷ്ണനടക്കം നാലു പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇന്നലെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാധാകൃഷ്ണന്‍ മരിച്ചത്.

അക്രമത്തിന് പിന്നില്‍ സി പി എമ്മാണെന്നാണ് ബിജെപി ആരോപണം. വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

Similar Posts