< Back
Kerala
എംഎം മണിക്കെതിരെ പി ടി തോമസ് ഹൈക്കോടതിയില്‍ പ്രത്യേക ഹരജി നല്‍കുംഎംഎം മണിക്കെതിരെ പി ടി തോമസ് ഹൈക്കോടതിയില്‍ പ്രത്യേക ഹരജി നല്‍കും
Kerala

എംഎം മണിക്കെതിരെ പി ടി തോമസ് ഹൈക്കോടതിയില്‍ പ്രത്യേക ഹരജി നല്‍കും

Khasida
|
29 April 2018 1:50 AM IST

മൂന്നാറിൽ കയേറ്റം ന്യായീകരിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും രാഷട്രീയ ഇടപെടലുണ്ടായ കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ

എം എം മണിയുടെ വിവാദ പരാമർശത്തിനെതിരെ യുഡിഎഫ് നിയമ നടപടിക്ക്. യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പിടി തോമസ് ഹൈക്കോടതിയിൽ പ്രത്യേക ഹരജി നൽകും. മന്ത്രിക്കെതിരെ സഭയിലെ ബഹിഷ്കരണവും സഭക്ക് പുറത്തെ പ്രതിഷേധവും തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യകതമാക്കി. പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അധിക്ഷപിച്ച എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസവും പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയിരുന്നു. ഇന്ന് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം മണിക്കെതിരെ മുദ്രാവാക്യം മുഴക്കി. മണിക്കെതിരെ പ്രതിഷേധം തുടരുമെന്നറിയിച്ച പ്രതിപക്ഷ നേതാവ് ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടതിനാൽ സഭ സ്തംഭിപ്പിക്കില്ലെന്നും വ്യക്തമാക്കി.

മൂന്നാറിൽ കയേറ്റം ന്യായീകരിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും രാഷട്രീയ ഇടപെടലുണ്ടായ കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ രേഖാമൂലം മുപടി നൽകി. ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കയ്യേറ്റമുണ്ടാകുന്നത് തടയാൻ പൊലീസ് നിരീക്ഷണം ഏർപെടുത്തിയിട്ടുണ്ട്. സബ് കലക്ടറുടെ ഉത്തരവ് പാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷനം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു

Related Tags :
Similar Posts