< Back
Kerala
തൃശൂരില്‍ നഴ്സുമാര്‍ പണിമുടക്ക് സമരത്തില്‍തൃശൂരില്‍ നഴ്സുമാര്‍ പണിമുടക്ക് സമരത്തില്‍
Kerala

തൃശൂരില്‍ നഴ്സുമാര്‍ പണിമുടക്ക് സമരത്തില്‍

Khasida
|
28 April 2018 2:02 PM IST

സ്വകാര്യ മെഡിക്കല്‍ കോളജുകളടക്കമുള്ള 44 ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കും

തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ പണിമുടക്ക് സമരത്തിൽ. അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാ വിഭാഗങ്ങളിലെയും നഴ്സുമാര്‍ പണിമുടക്കും. നഴ്മാരുടെ സേവന വേതന വ്യവസ്ഥകള്‍ നല്‍കാനുള്ള ഉത്തരവുകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റ നേതൃത്വത്തിലുള്ള സമരം.

തൃശൂര്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളടക്കമുള്ള 44 ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കിന്‍റെ ഭാഗമാകുക. അത്യാഹിത വിഭാഗത്തിലും നിലവിലെ രോഗികളുടെ പരിചരണത്തിനുമായി ചുരുക്കം നഴ്സുമാര്‍ സമര കാലയളവില്‍ ശമ്പളം വാങ്ങാതെ ജോലി ചെയ്യും.

Related Tags :
Similar Posts