< Back
Kerala
ഉദുമയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കല്‍ ലക്ഷ്യംവെച്ച് യുഡിഎഫ്ഉദുമയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കല്‍ ലക്ഷ്യംവെച്ച് യുഡിഎഫ്
Kerala

ഉദുമയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കല്‍ ലക്ഷ്യംവെച്ച് യുഡിഎഫ്

admin
|
28 April 2018 5:27 PM IST

ഉദുമ മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കുടുംബയോഗങ്ങളുമായി യുഡിഎഫ് രംഗത്ത്. പാര്‍ട്ടി ഗ്രാമങ്ങളിലെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.

ഉദുമ മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കുടുംബയോഗങ്ങളുമായി യുഡിഎഫ് രംഗത്ത്. പാര്‍ട്ടി ഗ്രാമങ്ങളിലെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.

സിപിഎമ്മിന് ഏറെ സ്വാധീനമുള്ള നിരവധി ഗ്രാമങ്ങളുണ്ട് ഉദുമ മണ്ഡലത്തില്‍. ഈ ഗ്രാമങ്ങളില്‍ ലഭിക്കുന്ന വോട്ടുകളാണ് മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നത്. ഇവിടെ മുന്നണികള്‍ക്ക് ലഭിക്കുന്ന വോട്ടുകളുടെ അന്തരം കുറക്കാനായാല്‍ വിജിയിക്കാനാവുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. ഇതിനായി പാര്‍ട്ടി ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് കെ സുധാകരന്റെ പ്രവര്‍ത്തനം. മുന്നാട് നടന്ന കുടുംബയോഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ഇത്തവണയെങ്കിലും മണ്ഡലം പിടിച്ചെടുക്കാനായില്ലെങ്കില്‍ ഇനിയൊരിക്കലും അതിനാവില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് പാര്‍ട്ടി ഗ്രാമങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുകയാണ് സുധാകരന്‍. ഇത്തരം ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേക സ്ക്വാഡുകളെ തന്നെ ഇറക്കാനാണ് കെ സുധാകരന്റെ നീക്കം.

Similar Posts