< Back
Kerala
വോട്ട് ആവാഹിക്കാന്‍ മാജികുമായി വി എസ്വോട്ട് ആവാഹിക്കാന്‍ മാജികുമായി വി എസ്
Kerala

വോട്ട് ആവാഹിക്കാന്‍ മാജികുമായി വി എസ്

admin
|
28 April 2018 6:00 AM IST

പുറത്തേക്ക് വന്ന് പ്രാവ് എല്‍ഡിഎഫ് ഭരണമാണെന്നാണ്

ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ച് വി എസ് അച്യുതാനന്ദന്റെ മാജിക്. കോഴിക്കോട് കുറ്റ്യാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് വിഎസ് മജീഷ്യനായത്. ഭരണം നേടാന്‍ വിഎസിലെ മജീഷ്യനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്ന സമയം. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രചാരണ പരിപാടി തുറശ്ശേരിമുക്കില്‍. സ്റ്റേജിലെത്തിയ വി എസ് മജീഷ്യന്റെ തൊപ്പിയെടുത്ത് തലയില്‍ വെക്കുന്നു. ആവേശത്തിലമര്‍ന്ന് സദസ്സ്.

അഴിമതി, മതവര്‍ഗീയത, ജനവിരുദ്ധ നയങ്ങള്‍ എന്നീ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളെ മജീഷ്യന്‍ വി എസ് തീകൊളുത്തി പാത്രത്തിലിടുന്നു. വലിയ മാജിക്കുകാരെ പോലെ മന്ത്രമോ തന്ത്രമോ ഉപയോഗിക്കാതെ വിഎസ് വീണ്ടും പാത്രം തുറക്കുന്നു. തീ കത്തിയ പേപ്പര്‍ പ്രാവായി പുറത്തേക്ക്
കൂടിനിന്ന പ്രവര്‍ത്തകരുടെ ആവേശവും അണപൊട്ടി പുറത്തേക്ക്. പുറത്തേക്ക് വന്ന് പ്രാവ് എല്‍ഡിഎഫ് ഭരണമാണെന്നാണ് അനൌണ്‍സ്മെന്‍റ് വന്നു
സംഗതി കൊള്ളാം. പക്ഷെ അപ്പോഴും ആ പ്രാവിനെ പറത്തേണ്ടിയിരുന്നത് വിഎസ് തന്നെയായിരുന്നോയെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ പുറത്ത് കൊടുമ്പിരി കൊള്ളുകയായിരുന്നു.

Related Tags :
Similar Posts