< Back
Kerala
ദിലീപിന് സമന്‍സ്; ഈ മാസം 19ന് കോടതിയില്‍ ഹാജരാവണംദിലീപിന് സമന്‍സ്; ഈ മാസം 19ന് കോടതിയില്‍ ഹാജരാവണം
Kerala

ദിലീപിന് സമന്‍സ്; ഈ മാസം 19ന് കോടതിയില്‍ ഹാജരാവണം

Sithara
|
28 April 2018 5:15 PM IST

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും മറ്റ് 11 പ്രതികള്‍ക്കും അങ്കമാലി മജിസ്ട്രേറ്റ് സമന്‍സ് അയച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. ഈ മാസം 19ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് സമന്‍സ്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപ് ഉള്‍പ്പെടെയുള്ള 12 പ്രതികള്‍ക്കാണ് സമന്‍സ് അയച്ചത്. വിചാരണ കോടതിയിലേക്ക് കേസ് കൈമാറുന്നതിന്‍റെ ഭാഗമായാണ് പ്രതികള്‍ക്ക് സമന്‍സ് അയച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് പേരെ മാപ്പ് സാക്ഷികളാക്കിയിട്ടുണ്ട്.

ജയിലില്‍ നിന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച അനീഷെന്ന പൊലീസ് ഉദ്യോഗസ്ഥനും മാപ്പുസാക്ഷികളാണ്. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള 50 ഓളം പേര്‍ കേസില്‍ സാക്ഷികളാണ്.

കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് പകര്‍പ്പും വിശദാംശങ്ങളും പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി കോടതി നാളെ പരിഗണിക്കും.

Similar Posts