< Back
Kerala
സ്വതന്ത്രനായി മത്സരിക്കുമെന്നത് അഭ്യൂഹം മാത്രം: ജോസ് തെറ്റയില്‍Kerala
സ്വതന്ത്രനായി മത്സരിക്കുമെന്നത് അഭ്യൂഹം മാത്രം: ജോസ് തെറ്റയില്‍
|29 April 2018 10:15 AM IST
പാര്‍ട്ടിക്കെതിരെയോ എല്‍ഡിഎഫിനെതിരെയോ പ്രവര്‍ത്തിക്കില്ലെന്ന് ജോസ് തെറ്റയില്‍
പാര്‍ട്ടിക്കെതിരെയോ എല്‍ഡിഎഫിനെതിരെയോ പ്രവര്‍ത്തിക്കില്ലെന്ന് ജോസ് തെറ്റയില്‍. അങ്കമാലിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ജോസ് തെറ്റയില്‍ അങ്കമാലിയില്‍ പറഞ്ഞു. അതേസമയം ജില്ലാനേതൃത്വവും കേന്ദ്രനേതൃത്വവും വിവേചനപരമായാണ് പെരുമാറിയതെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.
താന്‍ സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. കേന്ദ്ര നേതൃത്വം വിവേചനപരമായി പെരുമാറി. ജില്ലാപ്രസിഡന്‍റ് സാബു ജോര്‍ജ് അച്ചടക്കലംഘനം നടത്തിയെന്നും തെറ്റയില്‍ പറഞ്ഞു.