< Back
Kerala
കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജ്ജിനോട് ചെന്നിത്തലKerala
കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജ്ജിനോട് ചെന്നിത്തല
|30 April 2018 12:02 AM IST
കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് സർക്കാരും സിപിഎമ്മും പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജ് എംപിക്ക് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് സർക്കാരും സിപിഎമ്മും പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും കൂട്ടിക്കുഴക്കരുതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രതിനിധിസംഘം മൂന്നാറില്‍ സന്ദര്‍ശനം തുടരുകയാണ് . സംഘത്തെ വട്ടവടയില്‍ സര്‍വകക്ഷി സംഘം സ്വീകരിച്ചു.