< Back
Kerala
Kerala
ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാവണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം
|29 April 2018 6:12 PM IST
ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു.
ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാവണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം. ക്വാറം തികയാതെ മന്ത്രിസഭായോഗം ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ക്വാറം തികയാത്തതു മൂലം ഇത് നടന്നില്ല. ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു.