< Back
Kerala
പോരാട്ടത്തിന് വാശിയേറിയ തവനൂര്‍പോരാട്ടത്തിന് വാശിയേറിയ തവനൂര്‍
Kerala

പോരാട്ടത്തിന് വാശിയേറിയ തവനൂര്‍

admin
|
29 April 2018 2:49 PM IST

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ തവനൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് വാശിയേറി.

മലപ്പുറം ജില്ലയിലെ തവനൂരില്‍ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. സിറ്റിങ് എംഎല്‍എ കെടി ജലീലാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. പി ഇഫ്തിഖാറുദ്ദീനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ തവനൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് വാശിയേറി. റോഡ‍് ഷോകളിലൂടെയും പൊതുയോഗങ്ങളുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീലിന്റെ പ്രചാരണം മുന്നോട്ട് പോകുന്നത്. അവസാന ഘട്ടത്തില്‍ വീടുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി ഇഫ്തിഖാറുദ്ദീന്‍. മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം കുടിവെള്ളമാണ്.

കഴിഞ്ഞതവണ ആറായിരത്തി എണ്ണൂറ്റി അമ്പത്തി നാല് വോട്ടിനാണ് കെടി ജലീല്‍ ജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് പൊന്നാനിയും പിഡിപി സ്ഥാനാര്‍ഥിയും പിടിക്കുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രവി തേലത്ത് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് പിടിച്ചാല്‍ അത് യുഡിഎഫിന് ക്ഷീണമാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. കെടി ജലീലിന്റെ അതേ പേരിലുള്ള രണ്ട് അപരന്മാര് എല്‍ഡിഎഫിന് ഭീഷണിയാണ്

Similar Posts