< Back
Kerala
തിരുവനന്തപുരത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ലോക്കല്‍ കൌണ്ടറില്‍ മദ്യവില്‍പനതിരുവനന്തപുരത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ലോക്കല്‍ കൌണ്ടറില്‍ മദ്യവില്‍പന
Kerala

തിരുവനന്തപുരത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ലോക്കല്‍ കൌണ്ടറില്‍ മദ്യവില്‍പന

Jaisy
|
30 April 2018 4:57 PM IST

സംസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ നടത്തുന്നുവെന്ന്എക്സൈസ് അവകാശപ്പെടുമ്പോഴാണ് ഈ നിയമലംഘനം

തിരുവനന്തപുരത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ലോക്കല്‍ കൌണ്ടര്‍ തുറന്ന് മദ്യം വില്‍ക്കുന്നു. കഠിനംകുളത്തെ ലേക്ക് പാലസില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് കച്ചവടം.പുറത്തേക്ക് മദ്യം കൊണ്ടുപാകാനുള്ള സൌകര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ നടത്തുന്നുവെന്ന്എക്സൈസ് അവകാശപ്പെടുമ്പോഴാണ് ഈ നിയമലംഘനം.

ആര്‍ക്കും,ഏത് സമയത്തും കയറിചെന്ന് മദ്യം കഴിക്കാവുന്ന രീതിയിലാണ് ഇവിടുത്തെ സൌകര്യങ്ങള്‍.ഹോട്ടലിന് മുന്‍പില്‍ എത്തിയപ്പോള്‍ കണ്ട സെക്യൂരിറ്റിയോട് കാര്യങ്ങള്‍ ചോദിച്ചു.

മറുപടി : ഗെയിറ്റിന്റെ വെളിയിലാണ്,അത് കണ്ടോ, ആ മതിലിന് ഇടയില്‍ക്കൂടി നേരെ പോയാല്‍ മതി...

റിപ്പോര്‍ട്ടര്‍ : കുപ്പിയില്‍ കിട്ടുവോ

മറുപടി : കിട്ടും,കിട്ടും

മതിലിനോട് ചേര്‍ന്നുള്ള വഴിയിലൂടെ ബാറിലേക്ക് നടന്നു. മദ്യം കഴിക്കാന്‍ പോകുന്ന ആളുകളും കഴിച്ച് തിരിച്ച് വരുന്നവരും സമീപത്തൂടെ കടന്ന് പോയി. കതക് തുറന്ന് അകത്തേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഇതൊക്കെ.

ഒരു ഫൈവ് സ്റ്റാര്‍ ബാറില്‍ ലഭിക്കുന്ന എല്ലാ ഇനം ബ്രാന്‍ഡുകളും ഇവിടെ കിട്ടും.എക്സിക്യൂട്ടീവ് ബാറില്‍ നല്‍കേണ്ട പണത്തിന്റെ നാലിലൊന്ന് മാത്രം നല്‍കിയാല്‍ മതിയെന്നതാണ് ഉടമകള്‍ നല്‍കുന്ന സൌകര്യം. പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് കുപ്പിയില്‍ മദ്യം ചോദിച്ചപ്പോള്‍ ഒഴിച്ച് തരുകയും ചെയ്തു. പുലര്‍ച്ചെ തുടരുന്ന കച്ചവടം പാതിരാത്രി വരെ നീളും.

Similar Posts