മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രിമന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി
|ചില കാര്യങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമേ പുറത്ത് വിടാനാകൂവെന്ന് മുഖ്യമന്ത്രി
രഹസ്യമായി വെക്കേണ്ട പല വിവരങ്ങളും പുറത്ത് വിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികളുടെ ലക്ഷ്യപ്രാപ്തിയിലെത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ചില പദ്ധതികള്‍ നടപ്പാക്കിയതിന് ശേഷം മാത്രമേ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്നും അദേഹം പറഞ്ഞു. വിവരാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനം അറിയേണ്ടെന്ന നിലപാട് ഉദ്യോഗസ്ഥര് മാറ്റണമെന്നും വിവരാവകാശ കമ്മീഷര്‍ പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ യോഗങ്ങളുടെ രഹസ്യം ഉദാഹരണമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് വിവരാവകാശ നിയമം എന്ന സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. രഹസ്യമാക്കിവെക്കേണ്ട പല വിവരങ്ങളും പുറത്ത് വിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി വിവരാവകാശ നിയമത്തെ ദുരുപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതില്ലെന്ന് കരുതുന്ന നിലപാട് ഉദ്യോഗസ്ഥര്‍ മാറ്റണമെന്ന് സെമിനാറില്‍ സംസാരിച്ച വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.