< Back
Kerala
ബീക്കണ്‍ ലൈറ്റുകള്‍ വേണ്ട, കേന്ദ്ര തീരുമാനത്തിന് പിന്തുണയുമായി സംസ്ഥാന മന്ത്രിമാര്‍ബീക്കണ്‍ ലൈറ്റുകള്‍ വേണ്ട, കേന്ദ്ര തീരുമാനത്തിന് പിന്തുണയുമായി സംസ്ഥാന മന്ത്രിമാര്‍
Kerala

ബീക്കണ്‍ ലൈറ്റുകള്‍ വേണ്ട, കേന്ദ്ര തീരുമാനത്തിന് പിന്തുണയുമായി സംസ്ഥാന മന്ത്രിമാര്‍

Jaisy
|
30 April 2018 6:03 AM IST

ഔദ്യോഗിക വാഹനത്തിൽ നിന്ന് ബീക്കൺ ലൈറ്റുകൾ മാറ്റിയാണ് ഇരുവരും മന്ത്രിസഭായോഗത്തിനെത്തിയത്

വിഐപികളുടെ വാഹനത്തിൽ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്തുണയുമായി കേരളവും. സംസ്ഥാനത്തെ മന്ത്രിമാരും വാഹനത്തിൽ നിന്ന് ബീക്കൺലൈറ്റ് എടുത്ത് മാറ്റി.

ധനമന്ത്രി തോമസ് ഐസകും ജലവിഭവ മന്ത്രി മാത്യു ടി തോമസുമാണ് ചുവന്ന ബീക്കൺ ലൈറ്റിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിന് ആദ്യം പിന്തുണയുമായി എത്തിയത്. ഔദ്യോഗിക വാഹനത്തിൽ നിന്ന് ബീക്കൺ ലൈറ്റുകൾ മാറ്റിയാണ് ഇരുവരും മന്ത്രിസഭായോഗത്തിനെത്തിയത്. ഇവർക്ക് പിന്നാലെ മന്ത്രിമാരായ എകെ ബാലനും ഇ.ചന്ദ്രശേഖരനും വാഹനത്തിൽ നിന്ന് ബീക്കൺലൈറ്റുകൾ നീക്കം ചെയ്തു. അതേ സമയം ബീക്കൺ ലൈറ്റുകൾ മാറ്റുന്നത് സംബന്ധിച്ച ഔദ്യോഗിക നിലപാട് സംസ്ഥാന സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Related Tags :
Similar Posts