< Back
Kerala
കോഴിനികുതി വെട്ടിപ്പ് കേസ്: എഫ്ഐആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി തള്ളിKerala
കോഴിനികുതി വെട്ടിപ്പ് കേസ്: എഫ്ഐആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി തള്ളി
|1 May 2018 11:53 AM IST
ഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്.
കോഴിനികുതി വെട്ടിപ്പ് കേസില്‍ കെ എം മാണിയുടെ ഹരജി ഹൈക്കോടതി തള്ളി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്. കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോഴി നികുതി ഇളവ് ചെയ്ത് കൊടുത്തതിലും ആയുർവ്വേദ സൌന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് നികുതി ഇളവ് ചെയ്തകൊടുത്തതിലും തനിക്ക് പങ്കില്ലെന്നാണ് കെ എം മാണിയുടെ വാദം. എന്നാല്‍ മാണിക്കെതിരെ ഈ രണ്ട് കേസിലും തെളിവുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം നടക്കട്ടെയെന്ന നിലപാടാണ് കോടതിയെടുത്തത്.