< Back
Kerala
നടിയെ തട്ടിക്കൊണ്ട് പോയ സംഭവം: സിനിമാരംഗത്തെ കൂടുതല്‍ പേരെ ചോദ്യം ചെയ്യുംനടിയെ തട്ടിക്കൊണ്ട് പോയ സംഭവം: സിനിമാരംഗത്തെ കൂടുതല്‍ പേരെ ചോദ്യം ചെയ്യും
Kerala

നടിയെ തട്ടിക്കൊണ്ട് പോയ സംഭവം: സിനിമാരംഗത്തെ കൂടുതല്‍ പേരെ ചോദ്യം ചെയ്യും

Sithara
|
1 May 2018 10:09 AM IST

നടിയെ തട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

നടിയെ തട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പ്രതികളായ പള്‍സര്‍ സുനിയും വിജേഷും തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പോലീസ് പറയുന്നത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ആറംഗ സംഘത്തിലെ നാല് പേരെയും പൊലീസ് പിടികൂടിയെങ്കിലും കൃത്യത്തിന്റെ സൂത്രധാരനായ പള്‍സര്‍ സുനിയെയും വിജേഷിനേയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായിട്ടാണ് അന്വേഷണ സംഘം പറയുന്നത്. അവസാനം പിടിയിലായ മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മണികണ്ഠനെ കോടതി റിമാന്റ് ചെയ്തു.

സുനിയാണ് സൂത്രധാരന്‍ എന്നാണ് പിടിയിലായവര്‍ എല്ലാം പറയുന്നത്. സുനിയെയും വിജേഷിനെയും പിടികൂടിയാലെ സംഭവത്തില്‍ വ്യക്തത കൈവരികയുള്ളു. വിജേഷിന്റെ സിനിമ ബന്ധങ്ങളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിനിമ മേഖലയിലുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. നടിയുടെ മൊഴിയില്‍ പറഞ്ഞ പലകാര്യങ്ങളും സിനിമാമേഖലയിലെ ചിലരിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കൂടാതെ സംഭത്തിന് മുന്‍പും ശേഷവും പ്രതികള്‍ സിനിമാ മേഖലയിലെ പലരേയും ബന്ധപ്പെട്ടിട്ടുമുണ്ട്.

Related Tags :
Similar Posts