< Back
Kerala
Kerala

ബിജെപി സംസ്ഥാന നേതൃയോഗം ആരംഭിച്ചു

Subin
|
1 May 2018 9:36 PM IST

മലപ്പുറത്ത് ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.

ബിജെപി സംസ്ഥാന നേതൃയോഗം പാലക്കാട് ആരംഭിച്ചു. മലപ്പുറം ഉപതെഞ്ഞെടുപ്പ് ഫലമാണ് പ്രധാന ചര്‍ച്ച. മലപ്പുറത്ത് ബിജെപിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ഒഡീഷയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയോഗ തീരുമാനങ്ങളറിയിക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട. എന്നാല്‍, മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാവും. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

എന്നാല്‍, സംസ്ഥാന നേതാക്കളിലാരെയെങ്കിലും മല്‍സരിപ്പിക്കാത്തതാണ് പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ ബാഹ്യ സ്വാധീനമുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യം യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇന്ന് സംസ്ഥാന ഭാരവാഹികളുടെ യോഗവും നാളെ സംസ്ഥാന സമിതി യോഗവും നടക്കും.

Similar Posts