< Back
Kerala
എന്‍ആര്‍ഐ മെഡിക്കല്‍ പ്രവേശം മെറിറ്റ് അട്ടിമറിച്ചെന്ന് ഫസല്‍ ഗഫൂര്‍Kerala
എന്‍ആര്‍ഐ മെഡിക്കല്‍ പ്രവേശം മെറിറ്റ് അട്ടിമറിച്ചെന്ന് ഫസല്‍ ഗഫൂര്‍
|2 May 2018 4:15 AM IST
വീണ്ടും കൗണ്‍സിലിംഗ് നടത്തി മാത്രമേ ഇനി പ്രവേശനം നടത്താകൂ എന്നതാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്...
എന്‍ആര്‍ഐ സീറ്റുകളില്‍ ഇപ്പോള്‍ പ്രവേശനം നടക്കുന്നത് മെറിറ്റ് അട്ടിമറിച്ചാണെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെയ്ക്കണം. മെറിറ്റ് അട്ടിമറിക്കാന്‍ സ്വാശ്രയകോളേജുകളെ അനുവദിക്കരുത്. എന്‍ആര്‍ഐ സീറ്റുകള്‍ അര്‍ഹതയില്ലാത്ത ഇഷ്ടപ്പെട്ടവര്‍ക്ക് നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഡോ. ഫസല്‍ഗഫൂര്‍ പറഞ്ഞു.
ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഫസല്‍ഗഫൂര്‍ പറഞ്ഞു. വീണ്ടും കൗണ്‍സിലിംഗ് നടത്തി മാത്രമേ ഇനി പ്രവേശനം നടത്താകൂ എന്നതാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ വള്ളിയിലും പ്രതികരിച്ചു.