< Back
Kerala
ആര്‍എസ്എസിനെ മുന്നില്‍ നിര്‍ത്തി കേന്ദ്രമന്ത്രിമാരാണ് അക്രമം നടത്തുന്നതെന്ന് കോടിയേരിKerala
ആര്‍എസ്എസിനെ മുന്നില്‍ നിര്‍ത്തി കേന്ദ്രമന്ത്രിമാരാണ് അക്രമം നടത്തുന്നതെന്ന് കോടിയേരി
|1 May 2018 12:02 PM IST
ആര്‍എസ്എസ് പ്രവര്‍ത്തകരെ അഴിച്ചുവിട്ട് കേന്ദ്രമന്ത്രിമാരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകരെ അഴിച്ചുവിട്ട് കേന്ദ്രമന്ത്രിമാരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍മിക്കുന്നത് നല്ലതാണെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് ശേഷം ആര്‍എസ്എസ് ആക്രമണങ്ങള്‍ ശക്തമായിരിക്കുന്നു. അക്രമം വ്യാപിപ്പിച്ച് കേരളത്തിലെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ആര്‍എസ്എസ് - ബിജെപി അക്രമരാഷ്ടീയത്തിനെതിരെയുള്ള സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.